നാഗലശ്ശേരി പോസ്റ്റ്മിസ്ട്രസിന് യാത്രയയപ്പ് നൽകി

Nhangattiri Vartha


കൂറ്റനാട്: പിലാക്കാട്ടിരി, നാഗലശ്ശേരി പഞ്ചായത്തുകളി ലെ വിവിധ പോസ്റ്റ് ഓഫീസു കളിൽ 43 വർഷം പോസ്റ്റ് മിസ്ട്രസ്സായിരുന്ന കോതച്ചിറ സ്വദേശി സി.ഭാരതിക്ക് യാത്രയയപ്പു നൽകി. നാഗലശ്ശേരി പോസ്റ്റ് ഓഫീസ് പരിധിയിലെ പൗരപ്രമുഖരും പൊതുപ്ര വർത്തകരും നാട്ടുകാരും ചേർന്നാണ് യാത്രയയപ്പു നൽ കിയത്.


കൂടല്ലൂർ മനയിലെ മാവിൻ ചുവട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ നാട്ടുകാരും സുഹൃത്തുക്കളും ഒത്തുചേർന്നു. കൂടല്ലൂർ മന ബ്രഹ്മദത്തൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. നാഗലശ്ശേരി പഞ്ചായത്തംഗം ടി.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. തപ്പാൽ വകുപ്പിൻ്റെ പ്രത്യേക ഉപഹാരം ഒറ്റപ്പാലം പോസ്റ്റൽ സൂപ്രണ്ട് എം.പി. രമേഷ് വി തരണം ചെയ്തു. നാട്ടുകാരും സഹപ്രവർത്തകരും വിവിധ ഉപഹാരങ്ങൾ ഭാരതിക്ക് സമ്മാനിച്ചു.

Tags
Pixy Newspaper 11
To Top